തളിപ്പറമ്പ : ഓണക്കാലം മലയാളികൾക്ക് ഉത്സവകാലമാണ് .പച്ചക്കറിയും പൂക്കളും നട്ടും നനച്ചും തനത് ഉൽപ്പന്നങ്ങളുമായി ഓണം ആഘോഷിക്കുമ്പോൾ ഘോഷയാത്രയ്ക്കും കലാപരിപാടികൾക്കുമുള്ളവേഷ ഭൂഷാധികൾ നിർമ്മിക്കുന്ന തിരക്കിലാണ് ഒരു കൂട്ടർ. മാവേലിയ്ക്ക് അണിയാനുള്ള തലപ്പാവ് മുതൽ ഓലക്കുട വരെ ഇവിടെ റെഡിയാണ്.
' ഇല്ലായ്മകളെല്ലാം മറന്ന്ഒത്തുചേരലിന്റെ ദിനം കൂടിയാണ് മലയാളിക്ക് ഓണം എന്നത് . നാടെങ്ങും മാവേലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് . ഈ ഓണക്കാലത്ത് ഏറ്റവും ജനപ്രിയമായ പുലികളിയ്ക്ക് വേണ്ടിയുള്ള മുഖംമൂടി തയ്യാറാക്കുന്ന തിരക്കിലാണ് തളിപ്പറമ്പ് മഞ്ജീരത്തിലെ സിവി വത്സരാജ്. 35 വർഷമായി മുഖംമൂടി നിർമ്മാണ മേഖലയിൽ സജീവമാണ് ഇദ്ദേഹം. ആഘോഷങ്ങൾ ഏതുമാകട്ടെ അതിനനുസരിച്ചുള്ള വേഷഭൂഷാദികൾ വത്സരാജ്ഒരുക്കി നൽകും.
ഈ ഓണത്തിന് മാവേലിക്ക് അണിയാനുള്ള ആഭരണങ്ങളും തലപ്പാവും ഓലക്കുടയും വത്സരാജിന്റെ കയ്യിൽ ഭദ്രമാണ്. ഓണം മാത്രമല്ല ശ്രീകൃഷ്ണജയന്തി ,ഗണേശോത്സവം, തിരുവാതിര തുടങ്ങിയ ആഘോഷങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും വത്സരാജ് ഇവിടെ നിർമ്മിക്കാറുണ്ട്.