തൃശൂർ: കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് തടഞ്ഞു. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് നേരിട്ട് മാളിൽ എത്തിയാണ് ഫീസ് ഈടാക്കുന്നത് തടഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്നാണ് മേയറും കോർപറേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
മാളിൽ നിയമം ലംഘിച്ച പണം വാങ്ങി പാർക്കിംഗ് നടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ പാർക്കിങ് ഫീസ് പിരിക്കാൻ ആകില്ലെന്ന് മേയർ മാൾ അധികൃതരോട് വ്യക്തമാക്കി. പിന്നീട് മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പാർക്കിങ് ഏരിയയിൽനിന്ന് വാഹനങ്ങൾ തുറന്നുവിട്ടു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും മേയർ പ്രതികരിച്ചു.