+

കണ്ണൂർ തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മെർലിൻ പത്താംക്ലാസുകാരനെയും പീഡിപ്പിച്ചു ; പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ കുടുംബത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതി

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി നിരവധി പേരുടെ കുടുംബബന്ധം തകർത്തതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് പരാതി.

തളിപ്പറമ്പ : പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി നിരവധി പേരുടെ കുടുംബബന്ധം തകർത്തതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിൽ നിന്ന്
ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് പരാതി. പുളിമ്പറമ്പിനടുത്ത പ്രദേശത്തെ വ്യക്തിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

പ്രമുഖൻ്റെ വീടുമായി ബന്ധം സ്ഥാപിച്ച് വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി അടുത്ത സൗഹാർദത്തിലായാണ് തട്ടിപ്പ് നടത്തിയത്. ഈ വ്യക്തിയുടെ കുടുംബത്തിലെ മുത്തശി ഉൾപ്പെടെയുള്ള മൂന്നോളം സ്ത്രീകളിൽ നിന്ന് പലവിധ കാര്യങ്ങൾ പറഞ്ഞാണ് 30 പവൻ്റെ സ്വർണാഭരണവും ഏഴ് ലക്ഷത്തോളം രൂപയും കൈക്കലാക്കിയത്.

പീഡനക്കേസിൽ സ്നേഹ മെർലിൻ പോലീസ് പിടിയിലായതോടെയാണ് ഇവർ തട്ടിപ്പുകാരിയാണെന്ന യാഥാർത്ഥ്യം ഞെട്ടലോടെ വീട്ടുകാർ
അറിഞ്ഞത്. തുടർന്ന് ഗൃഹനാഥൻ അന്വേഷിച്ചപ്പോഴാണ് സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കിയ വിവരം അറിഞ്ഞത്. സ്നേഹ മെർലിൻ പിടിയിലായതോടെ തട്ടിപ്പിൻ്റെ കാര്യം തളിപ്പറമ്പ് ഡിവൈ.എ സ്.പിയുടെ ശ്രദ്ധയിൽ ഗൃഹനാഥൻ പെടുത്തിയിരുന്നു. പിന്നീട് രേഖാമൂലം പരാതി നൽകുകയായിരുന്നു. സമാനമായ രീതിയിൽ മറ്റ് ചിലരിൽ നിന്നും യുവതി സ്വർണം തട്ടിയെടുത്തതായിസൂചനയുണ്ട്.

ബ്ലാക്ക്‌മെയിൽ ചെയ്ത്‌താണ് സ്വർണം തട്ടിയെടുത്തത്. അതിനാൽ തന്നെ പലരും പേടി കാരണം പരാതി നൽകാൻ മടിക്കുകയാണ്. അതിനിടെ സ്നേഹ മെർലിൻ വീട് പണിയാൻ നീക്കം തുടങ്ങിയിരുന്നുവെന്ന് സൂചനയുണ്ട്. താൻ വലയിൽ വീഴ്ത്തുന്ന ചിലർക്കായി പണം ചിലവഴിച്ചതായും വിവരമുണ്ട്. സ്നേഹ മെർലിനെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്‌ച പോലീസ് കസ്റ്റഡിയിൽ വാങ്ങിക്കും.

അതേസമയം പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് റിമാന്റ്റിൽ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി ചുമത്തി. യുവതി പീഡിപ്പിച്ച പന്ത്രണ്ടുകാരിയുടെ സഹോദരനായ പത്താംക്ലാസുകാരനെ പീഡിപ്പിച്ചതിനാണ് ഒരു കേസുകൂടിയെടുത്തത്. സ്നേഹ മെർലിൻ പിടിയിലായപ്പോൾ തന്നെ പത്താംക്ലാസുകാരനെ പീഡിപ്പിച്ച കാര്യവും പോലീസിന് മനസിലായിരുന്നു. എന്നാൽ എസ്.എസ്.എൽ.സി പരീക്ഷയായതിനാൽ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുക്കുന്നത് പരീക്ഷയെ ബാധിക്കുമെന്നതിനാൽ നടപടി വൈകിപ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിനെത്തുടർന്നാണ് വിദ്യാർത്ഥിയുടെ മൊഴിയെടുത്ത് കേസെടുത്തത്. കുട്ടിയുടെ മൊഴി മജിസ്ട്രേട്ട് മുമ്പാകെയും രേഖപ്പെടുത്തും. മറ്റൊരു കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലും സ്നേഹ മെർലിനെതിരെ കേസുണ്ട്. ആൺകുട്ടിയെ പീഡിപ്പിച്ച രംഗം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

facebook twitter