ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാൻ മഞ്ഞൾ

12:10 PM May 05, 2025 | Kavya Ramachandran
രക്തത്തിലെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. കൂടുതല്‍ ഗുണം ലഭിക്കുന്നതിനായി മഞ്ഞളില്‍ അല്‍പ്പം കുരുമുളക് കൂടി ചേര്‍ത്ത് കഴിക്കാം. വാര്‍ധക്യം, സെല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ എന്നിവ ചെറുക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു
അല്‍ഷിമേഴ്സ് പോലുള്ള രോഗ സാധ്യത കുറയ്ക്കാനും ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ എന്നിവയായി പ്രവര്‍ത്തിക്കുന്നു.
ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസത്തിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു