
കോഴിക്കോട് : കക്കോടിയില്‍ മതില് ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം.സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തി.
പിന്നീട് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.മതില് ഇടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളിയെ ഉടന്‍ തന്നെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.രണ്ടു പേരാണ് അപകടത്തില്‍പ്പെട്ടത്.