കോഴിക്കോട് : വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഗ്രാമപഞ്ചായത്തിലെ നീലിക്കുളം കണാരക്കുട്ടി മാസ്റ്റര്‍ റോഡ്, കുന്നുമ്മല്‍ കുടിവെള്ള ടാങ്ക്-തളിക്കുളം റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നാലാം വാര്‍ഡിലെ നീലിക്കുളം കണാരക്കുട്ടി മാസ്റ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ടാം വാര്‍ഡിലെ കുന്നുമ്മല്‍ കുടിവെള്ള ടാങ്ക്-തളിക്കുളം റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ പ്രതിഭ രവീന്ദ്രന്‍, കുണ്ടൂര്‍ ബിജു, വിജിത കണ്ടിക്കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം പുതുക്കുടി ബാലന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാരായ ഗോപി പുളിയങ്ങാട്, കെ കെ അനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ സി പി മഹേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.