കാണാതായ കുട്ടിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

02:42 PM Mar 04, 2025 | Suchithra Sivadas

ഒമാനിലെ കടലില്‍ കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് ബീച്ചില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കടലില്‍ കാണാതായിട്ട് നാല് ദിവസത്തോളമായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.


രക്ഷാപ്രവര്‍ത്തകരും താമസക്കാരും പ്രാദേശിക അതോറിറ്റികളും കുട്ടിക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.