ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടുത്തമാസം അടച്ചിടുന്നു. നവംബര്‍ 11മുതല്‍ ഡിസംബര്‍ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തുക.
വൈദ്യുതിനിലയത്തിലെ ബട്ടര്‍ഫ്ളൈ വാള്‍വിനുളള ചോര്‍ച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇന്‍ലറ്റ് വാള്‍വുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്.
ഇതുകാരണം സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജൂലൈയില്‍ അധികമായി ഉദ്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇത് നവംബറില്‍ അഞ്ചു ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.