ലോകത്ത് മാസത്തില്‍ 140 കോടി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. സ്ഥിരീകരിക്കാത്തതോ അനൗദ്യോഗികമോ ആയ ആപ്ലിക്കേഷനുകള്‍ ഉപയോഗമാണ് ഇതിലേക്ക് നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഔദ്യോഗിക സ്‌റ്റോറുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകല്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
വ്യക്തിഗത ഡിജിറ്റല്‍ ഇടപാടുകളിലെ അപകടങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.