ഒമാനില്‍ അഞ്ചുവര്‍ഷത്തിനിടെ രാജകീയ മാപ്പിലൂടെ മോചനം ലഭിച്ചത് എണ്ണായിരത്തില്‍പരം തടവുകാര്‍ക്ക്

01:50 PM Sep 08, 2025 | Suchithra Sivadas

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അഞ്ചു വര്‍ഷത്തിനിടെ രാജകീയ മാപ്പിലൂടെ മോചനം നല്‍കിയത് വിദേശികള്‍ ഉള്‍പ്പെടെ 8000 ല്‍ പരം തടവുകാര്‍ക്ക് . 2020 ജനുവരി 11ന് ഭരണാധികാരിയായി സ്ഥാനമേറ്റതിന് ശേഷം 2025 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആകെ 8326 തടവുകാരാണ് സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചനം നേടിയത്.

ഈദുല്‍ഫിതര്‍, ഈദുല്‍ അദ്ഹ, നബി ദിനം, സുല്‍ത്താന്റെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികം, ദേശീയ ദിനം എന്നീ ആഘോഷ വേളകളിലാണ് തടവുകാര്‍ക്ക് മാപ്പു നല്‍കി മോചിതരാക്കുന്നത്.
ഈ വര്‍ഷം ഇതിനകം 1868 പേര്‍ ജയില്‍ മോചിതരായി.