കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ചു : പെൺകുട്ടി മരിച്ചു

07:39 PM May 23, 2025 | AVANI MV

കോട്ടയം : ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടി മരിച്ചു.തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്.

നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത. ഹയർസെക്കൻഡറി  പരീക്ഷ ഫലം വന്ന ദിവസമാണ് മരണം കവർന്നെടുത്തത്.