+

മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്ന് വീണ് മാതാവ് മരിച്ചു

ഉടന്‍തന്നെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. 

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂര്‍ കൂട്ടായിയില്‍ ആശാന്‍പടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്.

മുന്നില്‍ പോകുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍തന്നെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. 

facebook twitter