ദീപു കരുണാകരൻ ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ' റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെൻറ് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്.
ഹൈലൈൻ പിക്ചേഴ്സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മ്യൂസിക് 247നാണ് മ്യൂസിക് പാർട്നർ.
Trending :