കുവൈത്തില്‍ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ട കേസ് ; പ്രതിയ്ക്ക് 14 വര്‍ഷം തടവുശിക്ഷ

01:20 PM Oct 18, 2025 | Suchithra Sivadas

കുവൈത്തില്‍ ഫിലിപ്പീനോ പ്രവാസി തൊഴിലാളി ഡാഫ്നി നക്കലബാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസില്‍ മറ്റ് മൂന്ന് പേര്‍ക്കും ശിക്ഷ ലഭിച്ചു.

തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫിലിപ്പീനോയുടെ കേസിലാണ് നടപടി. 2024 ഡിസംബര്‍ 31നാണ് ദാഫ്‌നി നക്കലബാന്റെ മൃതദേഹം ജഹ്റയിലെ സാദ് അല്‍ അബ്ദുള്ളയിലുള്ള അവരുടെ തൊഴിലുടമയുടെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. 2024 ഒക്ടോബറില്‍ ദാഫ്‌നിയുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ രണ്ടാമത്തെ തൊഴിലുടമയാണ് യുവതിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2019 ഡിസംബര്‍ മുതല്‍ കുവൈത്തില്‍ ജോലി ചെയ്തുവന്ന ഡാഫ്നി നക്കലബാന്റെ കൊലപാതകത്തില്‍ മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു കുവൈത്തി പൗരനാണ് പ്രധാന പ്രതി. ഇയാള്‍ പിന്നീട് നക്കലബാനെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു.