കൂത്തുപറമ്പ് വെടിവയ്പ്പ് സംഭവത്തിൽ രാവഡയെ കുറ്റവിമുക്തനാക്കി : പാർട്ടി സർക്കാരിനൊപ്പമെന്ന് എം.വി ഗോവിന്ദൻ

08:06 PM Jun 30, 2025 |



കണ്ണൂർ: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദന്‍ രംഗത്ത്. തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂത്തുപറമ്പ് വെടിവയ്പ്പുകേസിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണ്.

ജുഡീഷ്യൽഅന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനം എടുത്തതാണ്.റവാഡ വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. രവാഡക്ക് കാര്യമായ അറിവോ പരിചയമൊ ഉണ്ടായിരുന്നില്ല. പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണ്. ഈ വിഷയത്തില്‍ പി ജയരാജന്‍റെ പ്രതികരണം   വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.