കുറ്റാന്വേഷണ മികവിനുള്ള ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കി നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷ്

02:14 PM May 18, 2025 | Neha Nair

കോഴിക്കോട് : കുറ്റാന്വേഷണ മികവിനുള്ള 2023ലെ ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കി നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷ്.

2023ൽ കസബ സ്റ്റേഷൻ SHO ആയിരിക്കെ നടത്തിയ മയക്കുമരുന്ന് കേസിൻ്റെ അന്വേഷണ മികവാണ് അവാർഡിന് പരിഗണിച്ചത്. കേസിൽ പ്രതിയെ 50 വർഷം തടവിന് ശിക്ഷിച്ചിരുന്നു. വടകര തിരുവള്ളൂർ സ്വദേശിയാണ് പ്രജീഷ്.