
നേപ്പാള്‍ മന്ത്രിയും കുടുംബവും ഹെലികോപ്ടറില്‍ രക്ഷപ്പെട്ട് ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ നിന്നും ഹെലികോപ്ടറില്‍ തൂങ്ങി ഇവര്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സംഭവത്തിന്റെ ടിക് ടോക് വിഡീയോ എക്സിലാണ് പ്രത്യക്ഷപ്പെട്ടത്.
നേപ്പാളിലെ കലാപം മൂന്നു ദിവസമായി തുടരുകയാണ്. സംഘര്‍ഷത്തിനിടെ നേപ്പാളിലെ മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി മന്ത്രിമാരുടെ വസതികള്‍ പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരം അഗ്‌നിക്കിരയാക്കി. പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പദവി രാജിവെക്കുന്നതിന് മിനിറ്റുകള്‍ത്തു മുമ്പാണ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ കെട്ടിടത്തിന് തീയിട്ടത്. പ്രധാനമന്ത്രിയുടേയും മുതിര്‍ന്ന നേതാക്കളുടേയും വസതികളും പ്രതിഷേധത്തില്‍ നശിച്ചു. പാര്‍ലമെന്റിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറിയതിന്റെയും കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.