+

നേ​പ്പാ​ളി​ലെ യു​വ​ജ​ന​പ്ര​ക്ഷോ​ഭം ഊ​ർ​ജ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ട​യാ​ള​മാ​ണ് : എസ്.വൈ. ഖുറൈഷി

നേ​പ്പാ​ളി​ലെ യു​വ​ജ​ന​പ്ര​ക്ഷോ​ഭം ഊ​ർ​ജ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ട​യാ​ള​മാ​ണ് : എസ്.വൈ. ഖുറൈഷി

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലെ യു​വ​ജ​ന​പ്ര​ക്ഷോ​ഭം ഊ​ർ​ജ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ട​യാ​ള​മാ​ണെ​ന്ന് മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​റൈ​ഷി. ജീ​വി​ത​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റു​ക​ൾ വ​ള​രെ ശ്ര​ദ്ധാ​പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ർ​ക്ക് മേ​ഖ​ല​യി​ലെ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ഖു​റൈ​ഷി പ​റ​ഞ്ഞു. നേ​പ്പാ​ളി​ലെ സം​ഭ​വ​ങ്ങ​ൾ ജ​നാ​ധി​പ​ത്യം വേ​രൂ​ന്നി​യ​തി​ന്റെ അ​ട​യാ​ള​മാ​ണെ​ന്ന് ദ​ക്ഷി​ണേ​ഷ്യ​യി​ലെ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്റെ പു​സ്ത​ക​മാ​യ ‘ഡെ​മോ​ക്ര​സി​യോ​സ് ഹാ​ർ​ട്ട്‌​ലാ​ൻ​ഡി’​ന്റെ പ്ര​കാ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖു​റേ​ഷി പ​റ​ഞ്ഞു. 

facebook twitter