ന്യൂഡൽഹി: നേപ്പാളിലെ യുവജനപ്രക്ഷോഭം ഊർജസ്വലമായ ജനാധിപത്യത്തിന്റെ അടയാളമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈഷി. ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുന്ന വിഷയത്തിൽ സർക്കാറുകൾ വളരെ ശ്രദ്ധാപുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സാർക്ക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്നും ഖുറൈഷി പറഞ്ഞു. നേപ്പാളിലെ സംഭവങ്ങൾ ജനാധിപത്യം വേരൂന്നിയതിന്റെ അടയാളമാണെന്ന് ദക്ഷിണേഷ്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പുസ്തകമായ ‘ഡെമോക്രസിയോസ് ഹാർട്ട്ലാൻഡി’ന്റെ പ്രകാശനത്തിന് മുന്നോടിയായി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖുറേഷി പറഞ്ഞു.