ഗാസ സിറ്റിയില്‍നിന്നും ജനങ്ങളോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസസിറ്റിയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഗാസ നിവാസികളോട് ഞാന്‍ പറയുന്നു. ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങള്‍ ഇപ്പോള്‍ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഗാസ സിറ്റിയില്‍ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.
ജെറുസലേമില്‍ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ ഗാസ സിറ്റിയെ ഉടന്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിവരം.
ജെറുസലേമില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറോളം പേരാണ് മരിച്ചത്
Trending :