+

അല്‍ വജ്ബ ഹെല്‍ത്ത് സെന്ററില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതിയ കെയര്‍ ക്ലിനിക്ക്

പുതിയ കേന്ദ്രം തുറക്കുന്നതോടെ ആകെ അടിയന്തര കെയര്‍ സെന്ററുകളുടെ എണ്ണം 13 ആയി ഉയരും

അല്‍ വജ്ബ ഹെല്‍ത്ത് സെന്ററില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു പുതിയ അടിയന്തിര കെയര്‍ ക്ലിനിക്ക് ആരംഭിക്കുമെന്ന് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു. അടിയന്തര പരിചരണ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള പിഎച്ച്‌സിസിയുടെ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സെപ്റ്റംബര്‍ 28-ന് പുതിയ കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ കേന്ദ്രം തുറക്കുന്നതോടെ ആകെ അടിയന്തര കെയര്‍ സെന്ററുകളുടെ എണ്ണം 13 ആയി ഉയരും. അവയെല്ലാം 24 മണിക്കൂറും സേവനങ്ങള്‍ നല്‍കുമെന്നും പിഎച്ച്‌സിസി അറിയിച്ചു

facebook twitter