ബംഗളുരു: നെലമംഗലയിൽ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ മുക്കി നവജാതശിശുവിനെ മാതാവ് കൊന്നെന്ന് ആരോപണം. സംഭവത്തിൽ രാധയെ(27) പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ പൂർണവളർച്ചയെത്തുന്നിതിന് മുൻപാണ് പ്രസവിച്ചത്. ജനിച്ചപ്പോൾ മുതൽ കുഞ്ഞ് പാൽ കുടിക്കാൻ തയാറായിട്ടില്ലെന്നും നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയാമാണെന്ന് മാതാവ് പറഞ്ഞു. അതുകൊണ്ട് കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്നാണ് രാധ വിചാരിച്ചത്. മാതാവിന് പ്രസവാനന്തരമുള്ള വിഷാദരോഗം ബാധിച്ചതായി പറയപ്പെടുന്നു.
രാധയുടെ ഭർത്താവ് മദ്യപാനിയും ജോലിയൊന്നും ഇല്ലാത്തയാളുമാണ്. ഇയാൾ വിശ്വേശരപുരയിലെ രാധയുടെ മാതാപിതാക്കളുടെ വീട്ടിൽ ചെന്ന് രാധയേയും കുട്ടിയേയും കാണാറില്ലെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി രാധ സ്റ്റൗവ് കത്തിച്ച് ഒരു പാത്രം വെള്ളം അതിൽ ചൂടാക്കിയതിനുശേഷം കുട്ടിയെ അതിനകത്തേക്ക് കിടത്തുകയായിരുന്നുവെനന് പൊലീസ് പറയുന്നു.