നെയ്യാറ്റിൻകര സബ് ജയിലിൽ ഗാർഹിക പീഡനക്കേസ് പ്രതി മരിച്ചു

06:08 PM Jul 08, 2025 | Neha Nair

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗാർഹിക പീഡനക്കേസ് പ്രതി മരിച്ചു. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സെയ്ദ് മുഹമ്മദ് (55) ആണ് മരിച്ചത്. 

നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചെ ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.