+

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയ ; മാറ്റിവെച്ചത് 25ഓളം ശസ്ത്രക്രിയകൾ

തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു. സംഭവത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകൾ മാറ്റിവച്ചു.

പതിവ് പരിശോധനയിലാണ് കൂടിയ അളവിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിച്ച ശേഷം ഓപ്പറേഷൻ തിയറ്റർ തുറന്നുപ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Trending :
facebook twitter