ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കണ്ണൂർ പോലീസ് മൈതാനിയിൽ ഓണം ഫെയറെത്തി .വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . ഓരോ വർഷവും ലോക വിസമയങ്ങളെ നമുക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ഡി ജെ അമ്യൂസ്മെന്റ് ഇത്തവണയും വൈവിധ്യമാർന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി എത്തിയിരിക്കുകയാണ്. അമേരിക്കയിലെയും കാനഡയിലെയും നയാഗ്ര വെള്ളച്ചാട്ടം ചൈന ദുബായ് എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സറിയൽ വെള്ളച്ചാട്ടം എന്നിവയാണ് കണ്ണൂർ പോലീസ് മൈതാനിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓപ്പൺ ബേർഡ്സ് പാർക്കും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം പകരുകയാണ്.
നിരവധിയാളുകളാണ് ദിനംപ്രതി ഓണം ഫെയർ സന്ദർശിക്കാൻ എത്തുന്നത്. ലോകവിസ്മയങ്ങളായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെയും സർറിയൽ വെള്ളച്ചാട്ടത്തിനെയും പുനരാവിഷ്ക്കാരം സന്ദർശകർക്ക് വേറിട്ടൊരുഅനുഭവമാണ് നൽകുന്നത്. ഓപ്പൺ ബേർഡ്സ് പാർക്കിലെ വിവിധയിനം പക്ഷികൾക്കിടയിലൂടെയുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും മനോഹരനുഭൂതിയാണ് നൽകുന്നത്.
ഓണം ഫെയറിനോടനുബന്ധിച്ച് വിവിധയിനം കൺസ്യൂമർ സ്റ്റാളുകൾ ഭക്ഷണപ്രിയർക്കായി ഫുഡ് കോർട്ടുകളും കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ട് ഉണ്ട്. ഓഗസ്റ്റ് 10 ന് ആരംഭിച്ച ഫെയർ സെപ്റ്റംബർ 21 വരെയാണ് ഉണ്ടാവുക. 150 രൂപയാണ് പ്രവേശന ഫീസ്.