രാജസ്ഥാനില്‍ ഒൻപത് വയസുകാരി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. സിക്കാർ ജില്ലയിലെ ദന്ത ആദർശ് വിദ്യാ മന്ദിർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചി കുമാവത് ആണ് മരിച്ചത്.കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ നന്ദ് കിഷോർ പറഞ്ഞു. ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ധ്യാപകർ ചേർന്ന് സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പ്രാഥമിക ശുശ്രൂഷ്ക്ക് ശേഷം ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടു. തുടർന്ന് വിദഗ്ധ ചികിത്സയക്കായി സിക്കറിലെ ഒരു ആശുപത്രിയിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്നതിനിടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.