ഡല്‍ഹി : കേരളം മിനി പാകിസ്ഥാന്‍ ആണെന്ന നിതേഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. നിതേഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന അംഗീകരിക്കില്ല. ആര് പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ കരസേന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി അപലപിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ സഹായിച്ചത് ആര്‍മിയാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പ്രസ്താവനയിറക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
Trending :