ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജീജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫും തമ്മിലുള്ള വഴക്ക് ഏറെ ചര്‍ച്ചയായിരുന്നു.ഇരുവരും ഏറ്റുമുട്ടിയ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ദേഹോപദ്രവം ഏല്‍പ്പിച്ചതായും ഫോണ്‍ പൊട്ടിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. തിരിച്ച ഭര്‍ത്താവ് മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ജീജി മാരിയോ. ഫിലോക്കാലിയ ഫൗണ്ടേഷന്റെ 27 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു കിടക്കുകയാണെന്നും സൗജന്യമായി ഓടുന്ന ആംബുലന്‍സിന് പെട്രോള്‍ അടിക്കാന്‍ നിര്‍വാഹമില്ലെന്നും കറന്റ് ബില്ല് പോലും പണയം വച്ചാണ് അടച്ചതെന്നും എല്ലാവരും സഹായിക്കണമെന്നും വീഡിയോയില്‍ പറയുന്നു.
ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാകുന്നില്ലെന്നും ജിജി പറയുന്നു. ഞാന്‍ ശരിയാണെന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്‍പര്യമില്ലെന്നും തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജീജി വീഡിയോയില്‍ പറയുന്നു.