കുവൈത്തിലെ പ്രവാസികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി കണക്കുകള്‍

01:47 PM May 23, 2025 | Suchithra Sivadas

കുവൈത്തിലെ പ്രവാസികളുടെ എണ്ണം 2024 അവസാനത്തോടെ ഏകദേശം 32 ലക്ഷത്തിലെത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍. ഇത് മുന്‍വര്‍ഷം അവസാനത്തെ 29.3 ലക്ഷം താമസക്കാരേക്കാള്‍ 85,000 കൂടുതലാണ്. ഇതില്‍ 15.9 ലക്ഷം പ്രവാസികള്‍ സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് മൊത്തം താമസക്കാരുടെ 52.6 ശതമാനം ആണ്. 735,000 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. ഇത് മൊത്തം പ്രവാസികളുടെ 24.3 ശതമാനം ആണ്.


544,000 കുടുംബ റെസിഡന്‍സി പെര്‍മിറ്റുകളിലായി 18 ശതമാനം പേര്‍ കുവൈത്തിലുണ്ട്. 968,000 സര്‍ക്കാര്‍ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റുകള്‍, ഇത് മൊത്തം താമസക്കാരുടെ മൂന്ന് ശതമാനം ആണ്. താമസക്കാരുടെ ദേശീയത സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഏഷ്യക്കാരുടെ എണ്ണം 64.2 ശതമാനം വരും. തൊട്ടുപിന്നില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ 33.1 ശതമാനം ആണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 735,000 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 2023 അവസാനത്തിലെ ഏകദേശം 786,000 ഗാര്‍ഹിക തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ 6.4% കുറവാണ്.