കന്യാസ്ത്രീകളുടെ അറസ്റ്റ് ; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി അമിത്ഷാ

08:00 AM Jul 31, 2025 | Suchithra Sivadas

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. 

എംപിമാര്‍ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്.