ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. ബിജെപിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഫലപ്രഥമായി ഇടപെടുക, ന്യൂനപക്ഷ വിരുദ്ധ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് നല്‍കിയ സ്വര്‍ണ കിരീടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി തിരിച്ചുനല്‍കി.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
Trending :