ചേരുവകൾ :-
തക്കാളി - 2
തുവരപ്പരിപ്പ് - 50 ഗ്രാം
മഞ്ഞള്‍പ്പൊടി - 1 സ്പൂൺ
കായം - 1 കഷ്ണം
പുളി - 1 നെല്ലിക്ക വലിപ്പത്തിൽ
ഇഞ്ചി - 1 കഷ്ണം
മല്ലിയില
ഉപ്പ്
വെള്ളം
കടുക്
മുളക്
കറിവേപ്പില
വെളിച്ചെണ്ണ
മസാലയ്ക്ക്:-
മല്ലി - 2 റ്റീസ്പൂണ്‍
മുളക് - 8
കുരുമുളക് - 3/4 റ്റീസ്പൂണ്‍
കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
ജീരകം - 1/2 റ്റീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്.
തയ്യാറാക്കുന്ന വിധം:-
മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്. ഈ ചേരുവകള്‍ നന്നായി അരച്ചെടുക്കുക.
പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ഇതില് വെള്ളം, പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ്, കായം, കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് 4 ചുള വെളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കാം. പുളിയുടെ പച്ചസ്വാദ് മുഴുവന്‍ പോകാനായി ഒരു പത്തു മിനിട്ടോളം തിളപ്പിക്കുക. അപ്പോഴേക്കും തക്കാളിയൊക്കെ നന്നായി വെന്തുടഞ്ഞിട്ടുണ്ടാവും. ഇനി അരപ്പു ചേര്‍ക്കാം. വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കാം. മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.
ഇനി വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി.