ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി

01:25 PM May 23, 2025 | Suchithra Sivadas

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി. യാത്രക്കാരന്റെ ലഗേജില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദ പരിശോധന നടത്തുകയായിരുന്നു. 


വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിരോധിത വസ്തുക്കള്‍ കടത്തുന്നത് കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.