ചേരുവകൾ
സവാള- 3
പച്ചമുളക്- 3
ഇഞ്ചി
വെളുത്തുള്ളി
മല്ലിയില
മഞ്ഞൾപ്പൊടി
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
ഉപ്പ്
ജീരകം- 1 ടേബിൾസ്പൂൺ
പെരുംജീരകം- 1 ടീസ്പൂൺ
എള്ള്- 1/2 ടേബിൾസ്പൂൺ
കായപ്പൊടി- ആവശ്യത്തിന്
കടലമാവ്- 2 ടേബിൾസ്പൂൺ
അരിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- 3 ടേബിൾസ്പൂൺ
ബ്രെഡ്- 4
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ഒരു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം ഒരു ടേബിൾസ്പൂൺ ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം, രണ്ട് ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിച്ചിളക്കിയെടുക്കാം.
മൂന്ന് അല്ലെങ്കിൽ 4 ബ്രെഡെടുത്ത് കോണോടു കോൺ മുറിക്കാം. അതിനു മുകളിൽ തയ്യാറാക്കിയ മാവ് വയ്ക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് ബ്രെഡ് ചേർത്തു വറുക്കാം. ഇത് ചൂടോടെ സോസിനൊപ്പം കഴിച്ചു നോക്കൂ.