+

ഓപ്പറേഷൻ സൈ ഹണ്ട് : കണ്ണൂരിൽ കുടുങ്ങിയവരിൽ 6 വനിതകളും: 24 പേർക്കെതിരെ കേസെടുത്തു

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ വലയിലാക്കാൻ ഓപ്പറേഷൻ സൈ ഹണ്ട് പദ്ധതി കണ്ണൂർ ജില്ലയിലും വ്യാപകമായി നടപ്പിലാക്കി തുടങ്ങി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ

കണ്ണൂർ : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ വലയിലാക്കാൻ ഓപ്പറേഷൻ സൈ ഹണ്ട് പദ്ധതി കണ്ണൂർ ജില്ലയിലും വ്യാപകമായി നടപ്പിലാക്കി തുടങ്ങി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനായ "സൈ ഹണ്ടിൻ്റെഭാഗമായി ജില്ലയിൽ വ്യാപകമായി റെയ്‌ഡ്‌ നടത്തി. ആറു വനിതകൾ ഉൾപ്പെടെ 24 പേർക്കെതിരെ പൊലിസ് കേസെടുത്തുനിയമ നടപടികൾ സ്വീകരിച്ചു.. 

ഇതിൽ രണ്ടുപേരെ റിമാൻഡ്   ചെയ്തു. സംഘത്തിലെ ചിലർക്ക് രാജ്യാന്തര സൈബർ തട്ടിപ്പ് സംഘങ്ങളുമായി  ബന്ധമുണ്ടെന്നു പൊലിസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായവരിൽ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന  അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) വാടകയ്ക്ക് നൽകി കമ്മീഷൻ തുക സ്വീകരിക്കുന്ന ചെറുപ്പക്കാരും വനിതകളും വരെ ഉൾപ്പെട്ടിട്ടുണ്ട്. 

ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ചെക്ക്, എടി.എം കാർഡ് എന്നിവ വച്ച് പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് (മ്യൂൾ അക്കൗണ്ട്) നൽകുകയും ചെയ്തവരെയാണ് "സൈ ഹണ്ട് " ലൂടെ പ്രധാനമായും അറെസ്റ്റ്‌ ചെയ്തത്. റെയ്ഡിനിടെ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു.
         
തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനും സംഘത്തിന്റെ വലിപ്പവും പ്രവർത്തനരീതിയും തട്ടിപ്പിന് നേതൃത്വം നല്കുന്നവരെ  കണ്ടെത്താനും ഈ തെളിവുകൾ വിശകലനം ചെയ്യും. അന്തർസംസ്ഥാന തട്ടിപ്പിനെതിരെയുള്ള കർശന നടപടികൾ തുടരുമെന്ന് കണ്ണൂർ റൂറൽ പോലീസ് അറിയിച്ചു.

facebook twitter