+

ഓപ്പറേഷന്‍ സിന്ദൂര്‍; എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

പ്രത്യേക സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. 

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി. പ്രത്യേക സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. 

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതില്‍ തരൂര്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ.
അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. എക്സില്‍ പങ്കുവച് ഹിന്ദി കവിതയില്‍ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

facebook twitter