റെക്കോഡുകൾ തീർത്ത് ഒരു ജാതി ജാതകം

11:44 AM Feb 04, 2025 | Kavya Ramachandran

ഹിറ്റ് മേക്കർ എം. മോഹനൻ വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' മലയാളസിനിമയുടെ തന്നെ ജാതകം മാറ്റിമറിച്ചു. തികഞ്ഞ ഒരു കുടുംബചിത്രം ഹ്യൂമറിലൂടെ സഞ്ചരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ,വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനി വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിച്ചിരിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

ജയേഷിന്റെ ജീവിതത്തിൽ ഒരു കല്യാണം കഴിക്കാൻ നടത്തുന്ന മനോഹരമായ പ്രയത്നങ്ങളും അതേ തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ബാബു ആന്റണി ആക്ഷനിൽ നിന്നും മാറി ഹ്യൂമർ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ പോലുള്ള സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച എം മോഹനന്റെ ഏറ്റവും പുതിയ ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടി ഏറ്റെടുത്ത് കഴിഞ്ഞു. നിഖില വിമലിന്റെ വ്യത്യസ്തമായ പ്രകടനവും എടുത്തു പറയേണ്ടതാണ്.

Trending :