+

ഒടുവിൽ പൊൻമാൻ ഒടിടിയിലേക്ക്

ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച്  കൊണ്ടാണ് പുതിയ വർഷം ആരംഭിച്ചത്. അതിലൊരു പ്രധാന സിനിമയാണ് പൊൻമാൻ. യഥാർത്ഥ സംഭവത്തിൽ നിന്നും ഉരിത്തിരിഞ്ഞ സിനിമയിൽ ബേസിൽ ജോസഫും സജിൻ ​ഗോപുവും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ ഷോ മുതൽ തന്നെ പോസിറ്റീവ് റിവ്യു നേടാൻ പൊൻമാന് സാധിച്ചിരുന്നു. 

പ്രേക്ഷക- നിരൂപക പ്രശംസയ്ക്ക് ഒപ്പം തമിഴകത്ത് നിന്നുവരെ പ്രശംസ ഏറ്റുവാങ്ങിയ പൊൻമാന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം മാർച്ച് 14ന് ഒടിടിയിൽ സ്ട്രീമിം​ഗ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ജിയോ ഹോർട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊൻമാൻ ഒടിടിയിൽ എത്തുന്നത്. മലയാളത്തിനൊപ്പം മറ്റ് പ്രധാന ഭാഷകളിലും പൊൻമാൻ പ്രേക്ഷകർക്ക് കാണാനാകും. 

ഒരു ഫാമിലി ത്രില്ലർ മൂഡിലെത്തിയ പൊൻമാൻ, ഇന്ദു​ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ബേസിൽ ജോസഫിനും സജിൻ ​ഗോപിവിനും ഒപ്പം ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. 

അതേസമയം, സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 10.45ലധികം കളക്ഷനാണ് കേരളത്തിൽ നിന്നുമാത്രം പൊൻമാൻ നേടിയത്. കൂടാതെ ഈ വർഷം മികച്ച കേരള കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ മൂന്നാമതാണ് പൊൻമാൻ. മമ്മൂട്ടി ചിത്രം ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സിനെ പിന്നിലാക്കിയാണ് ബേസിൽ ജോസഫ് ചിത്രം ഈ നേട്ടം കൊയ്തത്. 

facebook twitter