+

സു ഫ്രം സോ' ഒ.ടി.ടിയിൽ

ഹൊറർ കോമഡി ചിത്രമായ 'സു ഫ്രം സോ' ജൂലൈ 25നാണ് തിയറ്ററുകളിൽ എത്തിയത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കന്നഡ ചിത്രം ഇതാ ഒ.ടി.ടിയിൽ എത്തുകയാണ്
ഹൊറർ കോമഡി ചിത്രമായ 'സു ഫ്രം സോ' ജൂലൈ 25നാണ് തിയറ്ററുകളിൽ എത്തിയത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കന്നഡ ചിത്രം ഇതാ ഒ.ടി.ടിയിൽ എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ്ങിന് ലഭ്യമാകുക. സെപ്റ്റംബർ ഒമ്പത് മുതൽ സ്ട്രീമിങ് ആരംഭിക്കും.
നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ പുതിയ ചിത്രമാണ് 'സു ഫ്രം സോ'. നടനും സംവിധായകനുമായ ജെ.പി. തുമിനാട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അഞ്ച് കോടിയിൽ താഴെ ബജറ്റിലാണ് നിർമിച്ചത്. എന്നാൽ ഈ വർഷത്തെ കന്നഡയിലെ ഏറ്റവും മികച്ച വിജയ ചിത്രമായി സു ഫ്രം സോ മാറി. ബോക്സ് ഓഫിസ് റൺ ആരംഭിച്ചതിന്റെ 23ാം ദിവസം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി.
കന്നഡയിൽ നിന്നാണ് ചിത്രത്തിന് കൂടുതൽ കലക്ഷൻ ലഭിച്ചത്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ പട്ടികയിൽ 'സു ഫ്രം സോ' ഇടം നേടിയിട്ടുണ്ട്. 2025 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ കൂട്ടത്തിൽ 'സു ഫ്രം സോ' ഇടം പിടിച്ചു. ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൻറെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.
രാജ് ബി. ഷെട്ടി, ജെ.പി. തുമിനാട്, ഷനീൽ ഗൗതം, സന്ധ്യ അരെക്കെരെ, മൈം രാമദാസ്, ദീപക് റായ് പനാജെ, പ്രകാശ് തുമിനാട് എന്നിവർ സു ഫ്രം സോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ചെറിയ ഗ്രാമത്തിലെ പ്രേതകഥയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും മറ്റ് പ്രശ്നങ്ങളെയും ചിത്രം ഹാസ്യാത്മകമായി സമീപിക്കുന്നു. ആഗസ്റ്റ് ഒന്നിനാണ് കേരളത്തിൽ റിലീസ് ചെയ്തത്
facebook twitter