16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യുട്യൂബ് അക്കൗണ്ട് തുടങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

01:30 PM Aug 02, 2025 |


16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യുട്യൂബ് അക്കൗണ്ട് തുടങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയകളില്‍ അക്കൗണ്ട് പാടില്ലെന്ന ഈ വര്‍ഷം ഡിസംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിരോധനത്തിന്റെ പരിധിയിലാണ് യൂട്യൂബും ഉള്‍പ്പെടുത്തുന്നത്.

സോഷ്യല്‍മീഡിയ നിരോധനത്തില്‍ നിന്ന് യൂട്യൂബിനെ ഒഴിവാക്കികൊണ്ടുള്ള മുന്‍ തീരുമാനത്തിലാണ് ലേബര്‍ സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഡിസംബര്‍ 10 മുതല്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം , സ്നാപ്ചാറ്റ് ,ടിക്ടോക് , എക്സ് എന്നിവയില്‍ അക്കൗണ്ട് പാടില്ലെന്ന വിലക്ക് നിലവില്‍ വരും. നിരോധനം ലംഘിച്ച് സോഷ്യല്‍മീഡിയയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ഏകദേശം 50 മില്യണ്‍ (32 മില്യണ്‍ യുഎസ് ഡോളര്‍) ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തേണ്ടിവരും.