+

നിയന്ത്രണ മേഖലയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍

ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്പോര്‍, അക്‌നൂര്‍, റമ്പാന്‍, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി. പൂഞ്ചിലെ പാക് പ്രകോപനത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

അമ്മക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാകിസ്ഥാന്റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്കും തീപിടിച്ചു. നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പൂഞ്ച്, രജൗരി, കുപ്‌വാര മേഖലകളിലെ ഏഴിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടല്‍ തുടരുന്നത്. പാക് ഷെല്ലിങില്‍ ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്

facebook twitter