+

പാക്കിസ്ഥാനി സ്റ്റൈൽ ചിക്കൻ കറി തയ്യാറാക്കിയാലോ ?

കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.

അടുത്തതായി രണ്ടു സവാള, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം അടുത്തതായി നാല് പച്ചമുളക് നെടുകെ കീറിയത് ചേർത്തുകൊടുക്കണം നന്നായി മിക്സ് ചെയ്തതിനുശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്തു കൊടുത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കണം.

 ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം 10 മിനിട്ടിനു ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുത്ത മിക്സ് ചെയ്യാം,നന്നായി തിളച്ച് വെന്തു വന്നുകഴിഞ്ഞാൽ ഇതിലേക്ക് കുരുമുളകുപൊടി ചേർക്കാം രണ്ട് മിനിറ്റോളം തിളപ്പിച്ചതിനുശേഷം, ഫ്രഷ് ക്രീം അരകപ്പ് ചേർക്കാം അടുത്തതായി ബട്ടർ ചേർക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,ഗ്രേവി നല്ല കട്ടിയായി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി മല്ലിയില കൂടി ചേർക്കാം.

facebook twitter