പാലക്കാട് : പോളിടെക്‌നിക് പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലേക്കുള്ള പ്രവേശനം നാളെ (ജൂണ്‍ 26) മുതല്‍ ജൂണ്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
സിവില്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം ഇന്നും മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലേക്കുള്ള പ്രവേശനം നാളെയും (ജൂണ്‍ 27) നടക്കും. ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലേക്ക് ജൂണ്‍ 30 നുമായി പ്രവേശനം നടക്കും.
പ്രവേശനസമയത്ത് വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും (നെറ്റ് ബാങ്കിങ്, യു.പി.ഐ. എന്നിവ വഴി 4500 രൂപ മാത്രമേ സ്വീകരിക്കുകയുള്ളൂ) സഹിതം ഹാജരാവണം. ഇ-ഗ്രാന്റിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. ആദ്യ രണ്ട് ദിവസങ്ങളില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30-ന് പ്രവേശനം നേടാവുന്നതാണ്. പ്രവേശന നടപടികള്‍ക്കായി പൊള്ളാച്ചി റോഡിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921335261.