+

പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ പ്രവാസി മുങ്ങിമരിച്ചു

പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ കുളിക്കുന്നതിനിടെ പ്രവാസിയായ വയോധികൻ മുങ്ങിമരിച്ചു.പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരനാണ് (73) മരണമടഞ്ഞത്.


കണ്ണൂർ: പള്ളിക്കുന്ന് കുന്നാവ് ശ്രീ ജലദുർഗ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ പ്രവാസിയായ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു
പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരനാണ്  മരണമടഞ്ഞത്. തിങ്കളാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.

 കുളത്തിൽ കുളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം വന്ന് മുങ്ങി പോവുകയായിരുന്നു. നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ കോരന്റെയും യശോദയുടെയും മകനാണ്. അവധിക്കെത്തിയ 'പ്രവാസിയാണ് സുധാകരൻ.

Trending :
facebook twitter