പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷം ; നടൻ ബാബുരാജ്

09:27 PM Aug 19, 2025 | Neha Nair

പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ബാബുരാജ്. പക്ഷേ തന്നോട് പറയുന്നത് പോലെയല്ല സിനിമയിൽ തന്റെ ഭാഗങ്ങൾ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇപ്പോഴിതാ എല്ലാ പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് അദ്ദേ​ഹം മുറുപടി നൽകിയത്.

‘ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്’, ബാബുരാജ് പറഞ്ഞു.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തിറങ്ങുന്ന വമ്പൻ ചിത്രങ്ങളിൽ തൻ്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നടൻ ബാബുരാജ്. പക്ഷേ നടനെതിരെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ കൂലിയിലും ബാബുരാജ് ഒരു വേഷം ചെയ്തിട്ടുണ്ട്. അതിന് മുൻപ് കിങ്ഡം എന്ന സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നു.