ആവശ്യമായ ചേരുവകൾ
1. മൈദ – 100 ഗ്രാം
ഉപ്പ് – ഒരു നുള്ള്
എണ്ണ – ഒരു ചെറിയ സ്പൂൺ
2. വെള്ളം – പാകത്തിന്
3. എള്ളെണ്ണ – ഒരു വലിയ സ്പൂൺ
4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
5. കാരറ്റ്, കാബേജ് എന്നിവ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
സൂപ്പ് ക്യൂബ് – ഒന്ന്, പൊടിച്ചത്
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
സ്പ്രിങ് അണിയൻ – ഒരു തണ്ട്, അരിഞ്ഞത്
7. പനീർ ഗ്രേറ്റ് ചെയ്തത് – 100 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവയായ് മൈദ ഒരു ബൗളിലാക്കി അൽപാൽപം വീതം വെള്ളം ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക. ഇത് 20 മിനിറ്റ് അനക്കാതെ വയ്ക്കണം. അതിനു ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തുക.
എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം കാരറ്റും കാബേജും ചേർത്തു വഴറ്റുക. ശേഷം പച്ചക്കറികൾ വേവുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കണം.
ഇതിലേക്ക് പനീറും ചേർത്തിളക്കി നന്നായി യോജിപ്പിച്ചു വാങ്ങി ചൂടാറാൻ വയ്ക്കുക. ഇതാണ് പനീർ സ്റ്റഫിങ്. പരത്തി വച്ചിട്ടുള്ള ഓരോ പൂരിക്കുള്ളിലും ഓരോ വലിയ സ്പൂൺ സ്റ്റഫിങ് വച്ച് ചിത്രത്തിൽ കാണുന്നതു പോലെ ഒട്ടിക്കുക. ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആറു മിനിറ്റ് വേവിക്കുക.
നല്ല രുചിയുള്ള പനീർ മോമോസ് റെഡി.