വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പഴമാണ് പപ്പായ .നിരവധി ആരോഗ്യ ഗുണങ്ങൾ പാപ്പയ്ക്കുണ്ട് .ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള നാരുകളും ആന്റി-ഓക്സിഡന്റ്സും രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും.
വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് സഹായിക്കും. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കുവാനും സഹായിക്കും. ഇത് കൂടാതെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും പപ്പായ ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു.
പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ കൊളസ്ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നല്‍കുന്നു
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ത്വക്കിലെ ചുളിവുകള്‍, കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി പപ്പായ കഴിയ്ക്കുന്നത് പ്രായം കൂടുന്നത് കൊണ്ടുള്ള ലക്ഷണങ്ങളെ തടയും. തിളക്കവും ആരോഗ്യവുമുള്ള ചര്‍മവും സാധ്യമാക്കുന്നു.