പരുമലപ്പള്ളി തിരുനാള്‍; നവംബര്‍ മൂന്നിന് പ്രാദേശിക അവധി

08:03 AM Oct 23, 2025 |


പത്തനംതിട്ട ജില്ലയിലെ പരുമലപ്പള്ളി തിരുനാള്‍ ദിനമായ നവംബര്‍ മൂന്നിന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശികാവധി അനുവദിച്ച് കളക്ടറുടെ ഉത്തരവായി. പൊതുപരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല.