+

വെറൈറ്റി ഉപ്മ തയ്യാറാക്കാം

വെറൈറ്റി ഉപ്മ തയ്യാറാക്കാം

ചേരുവകൾ

ഓട്‌സ് – 1 കപ്പ്
പനീര്‍
സവാള
കാരറ്റ്
ബീന്‍സ്
പച്ചമുളക്
ഇഞ്ചി
കടുക്
ഉഴുന്നുപരിപ്പ്
കറിവേപ്പില
മഞ്ഞള്‍പ്പൊടി
ഉപ്പ്,
വെളിച്ചെണ്ണ/നെയ്യ്
വെള്ളം – 1 1/2 കപ്പ്
മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഓട്‌സ് ഇട്ട് ചെറിയ തീയില്‍ 2-3 മിനിറ്റ് ചൂടാക്കി മാറ്റിവെക്കുക. അതേ പാനില്‍ എണ്ണ/നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക്, ഉഴുന്നുപരിപ്പ് എന്നിവ ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് വഴറ്റുക, നിറം മാറാതെ ഒന്ന് വാടി വരുമ്പോള്‍ കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് കൂടി വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. 

ഇതിലേക്ക് 1 1/2 കപ്പ് വെള്ളം ചേര്‍ത്ത് തിളക്കാന്‍ വെക്കുക. വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ ചൂടാക്കിയ ഓട്‌സ് കുറേശ്ശെയായി ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കുക. തീ കുറച്ച് വെച്ച്, വെള്ളം വറ്റി ഓട്‌സ് വെന്ത ശേഷം പൊടിച്ച പനീര്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാനടച്ച് 2 മിനിറ്റ് വെച്ച ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും പോഷകഗുണമുള്ളതുമായ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍.

facebook twitter