ചേരുവകൾ:
മൈദ- ഒന്നര കപ്പ്
ബട്ടർ- ഒന്നേകാൽ ടേബ്ൾസ്പൂൺ
യീസ്്റ്റ്- 1 ടീസ്പൂൺ
പഞ്ചസാര- 1 ടീസ്പൂൺ
ഇളം ചൂടുവെള്ളം- 3/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ഒരു വലിയ ബൗളിൽ യീസ്റ്റും പഞ്ചസാരയും ഇട്ടു കൊടുക്കുക. അതിലേക്ക് ഇളം ചൂടുവെള്ളം ചേർത്ത് യോജിപ്പിച്ച് അഞ്ചു മിനിറ്റ് വെക്കുക. ശേഷം മൈദ ഒന്ന് അരിച്ചിട്ട് അതിലേക്ക് ഇട്ടുകൊടുക്കുക. ബട്ടർ ചേർക്കുക.
എല്ലാംകൂടി നന്നായി യോജിപ്പിച്ച് പൊന്താൻ വേണ്ടി നാലു മണിക്കൂർ അടച്ചുവെക്കാം. പൊങ്ങിവന്നതിനുശേഷം നന്നായൊന്നു കുഴച്ചുകൊടുത്തശേഷം അഞ്ചു ഭാഗമായി കട്ട് ചെയ്തു കൊടുക്കാം. ശേഷം ബേക്കിങ് ട്രേയിൽ വെക്കുക.
മുകളിൽ അൽപം ബട്ടർ ബ്രഷ് ചെയ്യുക. 3/4 മണിക്കൂർ വെറുതെ വെച്ചശേഷം ഓവനിൽ 180 ഡിഗ്രി ചൂടിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നമ്മുടെ സോഫ്റ്റ് ബൺ തയാർ.